പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായ യുവതിയെ തിരിച്ചറിയുന്ന വിധത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. ഇര നല്‍കിയ പരാതിയില്‍ പീഡനകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ സഹോദരന്‍ വരുണ്‍ നമ്പ്യാര്‍, ശരത് നമ്പ്യാരുടെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ചയാണ് ശരത് നമ്പ്യാരുടെ ഉടമസ്ഥതയില്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിലുള്ള ആരോഗ്യ വെല്‍നെസ് സെന്ററില്‍ ഫിസിയോ തെറാപ്പിക്കെത്തിയ 20 കാരി പീഡനത്തിന് ഇരയായത്. യുവതിയെ സ്ഥാപന ഉടമയായ ശരത്നമ്പ്യാര്‍ മുറിയില്‍ പൂട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ പരാതിയില്‍ ശരത് നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് പരാതിക്കാരിയെ തിരിച്ചറിയുന്ന വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നതിന് പ്രതിയുടെ ഭാര്യക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തത്.
