കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പാലക്കുന്ന് പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. അപകടഭീഷണിയെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങള്‍ ദേശീയ പാത വഴി തിരിച്ചു വിട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടയിലായിരുന്നു പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഭാഗ്യത്തിനാണ് അപകടം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകള്‍ ഭാഗത്താണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാര്‍ സ്ഥലത്ത് അപായ സൂചനകള്‍ സ്ഥാപിച്ചത് വലിയ അപകടങ്ങള്‍ ഒഴിവാക്കി. പഞ്ചായത്ത് പ്രസിഡണ്ടും പൊതുമരാമത്ത് വകുപ്പ് അധികൃതരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.
