കാസര്‍കോട്: പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും നാഷ്ണല്‍ ബോസ് ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ചു. അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം. സിവില്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് അക്രഡിറ്റേഷന്‍ ലഭിച്ചതെന്ന് എല്‍ബിഎസ് ഡയരക്ടര്‍ ഡോ.അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.
