പത്താംതരം വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക ഉഡുപ്പി മുതുബെല്ലെ സെൻ്റ് ലോറൻസ് കന്നഡ മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യശ്രീ (16) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഭാഗ്യശ്രീയെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നേരത്തെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി വിവരമുണ്ട്. ജയറാം ആചാര്യയുടെയും ചന്ദ്രികയുടെയും മകളാണ്. മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. സ്കൂൾ മാനേജ്‌മെൻ്റ് ബോർഡ്, ഹെഡ്മാസ്റ്റർ, അധ്യാപകരും വിദ്യാർത്ഥികളും ഭാഗ്യശ്രീയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.