കാസര്‍കോട്: മൊഗ്രാലില്‍ കുത്തുബീനഗര്‍ മസ്ജിദിന് എതിര്‍വശത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി അമരേന്ദര്‍(24) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ഇയാള്‍ താഴ്ന്ന് കിടന്നിരുന്ന ഒരു കമ്പിയില്‍ പിടിച്ചപ്പോഴാണ് അപകടമെന്ന് പറയുന്നു. പരിക്കേറ്റ യുവാവിനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.