കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി സ്ഥാപക ഡയറക്ടര്‍ ഡോ.സിപി അബ്ദുര്‍ റശീദ് അന്തരിച്ചു

മംഗ്‌ളുരു: കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ.സി.പി അബ്ദുര്‍ റശീദ് (77) അന്തരിച്ചു. മംഗ്‌ളുരു മോര്‍ഗന്‍സ് ഗേറ്റ് സ്വദേശിയാണ്. ഏഴ് വര്‍ഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു. സിപി അബ്ദുല്ല ചെമനാട് പുതിയപുര(ശ്രീലങ്ക) – കെ സി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ നസീറ അരിമല മൊഗ്രാല്‍. മകന്‍: സിപി മുഹമ്മദ് റിയാസ്. മരുമകള്‍: ഫാത്വിമ ഇല്യാസ്. സഹോദരങ്ങള്‍: ഡോ. സിപി അബ്ദുര്‍ റഹ്‌മാന്‍ (മംഗ്‌ളുരു ഹൈലാന്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപകന്‍), ഡോ. സിപി മൈമൂന. കെയര്‍വെല്‍ ആശുപത്രിയിലെ ഡോ.അഫ്സല്‍ ഭാര്യാ സഹോദരനാണ്. മംഗ്‌ളുരു ജെപ്പു ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page