ജയ്പൂര്‍: പശുകടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയെത്തിയ ലോറി ഡ്രൈവറേയും സഹായിയേയും ക്രൂരമായി മര്‍ദ്ദിച്ചു. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ 20 പേരോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു. പഞ്ചാബില്‍ നിന്നും നാരങ്ങ ലോഡുമായി രാജസ്ഥാനിലെ ജയ്പൂരിലേക്ക് എത്തിയതായിരുന്നു ലോറി. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
