ഇനി ആശ്വസിക്കാം! അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി, കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം മാപ്പു നല്‍കാമെന്ന് കോടതിയെ അറിയിച്ചു; നാട്ടിലേക്ക് ഉടന്‍ മടങ്ങാം

 

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചതോടെയാണ് നടപടി. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടന്‍ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യന്‍ റിയാല്‍ നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
മാപ്പു നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് കോടതി റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീം അധികം വൈകാതെ ജയില്‍ മോചിതനാക്കുനമെന്നാണ് വിവരം. തുടര്‍ന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും.
റഹീമിന് മാപ്പു നല്‍കാമെന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയില്‍ എത്തി ഔദ്യോഗികമായി അറിയിച്ചത്. അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റ് വഴി റിയാദ് ക്രിമിനല്‍ കോടതിക്ക് കൈമാറിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page