ഹെല്‍മെറ്റില്ലാ യാത്ര; കേരളത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ 12.19 നാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ ദീപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു.
കര്‍ണാടകയിലെ കുടക് മടിക്കേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണ് കേസ്.
പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. കൊളത്തൂര്‍ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page