കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീലേശ്വരം ചിറപ്പുറം ആലിന്‍ കീഴിലെ പെയിന്റിംഗ് തൊഴിലാളി രഘുവിന്റെ മകന്‍ കിഷോര്‍ കുമാറാ(20)ണ് ആശുപത്രിയില്‍ ചികില്‍സക്കിടെ ഇന്നു ഉച്ചയോടെയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊവ്വല്‍ പള്ളി ദേശീയപാതയില്‍ വെച്ച് കിഷോര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ കിഷോറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും. വിദ്യയാണ് മാതാവ്. സഹോദരങ്ങള്‍: കിരണ്‍, കാര്‍ത്തിക.