മുംബൈ: മഹാരാഷ്ട്രയിലെ ആക്‌സസ് നിയന്ത്രിത അതിവേഗ ആറുവരിപ്പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തില്‍ കാറുകള്‍ രണ്ടും പൂര്‍ണ്ണമായി തകര്‍ന്നു. നാഗ്പൂരില്‍ നിന്നു മുംബൈയിലേക്കു പോവുകയായിരുന്ന എര്‍ട്ടിഗ കാറില്‍ ഹൈവേയിലൂടെ എത്തിയ സ്വിഫ്ട് കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. എര്‍ട്ടിഗെ റോംഗ് സൈഡിലൂടെയാണ് ഹൈവേയിലേക്കു കയറിയതെന്നു പറയുന്നു.
