എറണാകുളം: കത്വഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈറിനും എതിരെയുള്ള കേസ് നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കത്വാ പെണ്‍കുട്ടിക്കായി സമാഹരിച്ച 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി. യൂത്ത് ലീഗില്‍ നിന്നു രാജിവച്ച യൂസഫ് പടനിലമാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2021ല്‍ ആണ് അഴിമതി ആരോപണം ഉയര്‍ന്നത്.
