ചെന്നൈ: പടക്കനിര്‍മ്മാണശാലയ്ക്കു തീപിടിച്ചു നാലുപേര്‍ മരിച്ചു.
തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിര്‍മ്മാണശാലയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രാവിലെ തൊഴിലാളികള്‍ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. മരണപ്പെട്ടവര്‍ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സാത്തൂര്‍ പാണ്ഡവര്‍പ്പേട്ടയിലെ ഗുരുസ്റ്റാര്‍ ഫയര്‍വര്‍ക്‌സ് കമ്പനിയുടെ പടക്കനിര്‍മ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പടക്കനിര്‍മ്മാണ യൂണിറ്റുകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു.
