മലപ്പുറം: അസിസ്റ്റന്റ് ബാങ്കു മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് മലപ്പുറം, ചെമ്മാട് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അഖില്‍ ഷാജിയാണ് മരിച്ചത്. വയനാട് മുള്ളന്‍കൊല്ലി സ്വദേശിയാണ്. വെള്ളിയാഴ്ച ബാങ്കിലെത്താത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ താമസസ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
