മഡിയനിലെ 23 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഡിയൻ കൂലോം ക്ഷേത്രത്തിന് സമീപത്തെ ബാബു – പ്രേമ ദമ്പതികളുടെ മകൻ പ്രണവ് ( 23) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാതാവ്
ജോലി കഴിഞ്ഞ് വന്നപ്പോഴാണ്
പ്രണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സഹോദരൻ: പ്രവീൺ (ഗൾഫ്).

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page