കാഞ്ഞങ്ങാട്: നെഞ്ചുവേദന തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. വേലാശ്വരം എടപ്പള്ളിയിലെ കെ പി.ഭാസ്‌കരന്‍ (58) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് നെഞ്ചുവേദന തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം. പരേതരായ അപ്പയ്യന്‍ -പാറു ദമ്പതിയുടെ മകനാണ്. ഭാര്യ: സുധ. മക്കള്‍: അനീഷ, അശ്വതി. മരുമക്കള്‍: രൂപേഷ് (കാലിച്ചാ നടുക്കം ), പരേതനായ രാജു. സഹോദരങ്ങള്‍: രാജന്‍ (വേലാശ്വരം), ദാമു (വാഴക്കോട്), ജാനകി, ശ്യാമള (ഇരുവരും വേലാശ്വരം), നിര്‍മ്മല(വെള്ളിക്കോത്ത്), അനിത (കോട്ടൂര്‍).