കാസര്‍കോട്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയപാതയില്‍ മൂന്നിടത്തു മണ്ണിടിഞ്ഞു. സ്റ്റാര്‍ നഗറിനു സമീപത്ത് റോഡരുകിലെ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. ഈ ഭാഗത്തു കൂടി വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നു. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ വേഗത കുറച്ചു പോകുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കില്‍ അമ്പട്ടയ്ക്ക് സമീപത്ത് രണ്ടിടത്താണ് മണ്ണിടിഞ്ഞ് റോഡിലേയ്ക്ക് വീണത്. മണ്ണെടുത്ത ഭാഗത്ത് നേരത്തെ സിമന്റു ചാന്താക്കി തേച്ചു പിടിപ്പിച്ച സ്ഥലത്താണ് ശക്തമായ കുത്തൊഴുക്കില്‍ മണ്ണിടിഞ്ഞു വീണത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലികമായി നിര്‍മ്മിച്ച് റോഡിനു മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ജെ സി ബിയും തൊഴിലാളികളെയും ഉപയോഗിച്ചു മണ്ണു നീക്കിക്കൊണ്ടിരിക്കുന്നു. സമീപത്ത് തന്നെ ദേശീയപാതയുടെ അരികില്‍ നേരത്തെ വിള്ളല്‍ വീണിരുന്നു. ഇവിടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനു ക്രമീകരമണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചല്‍ തുടരുകയാണെങ്കില്‍ ചെര്‍ക്കള – ചട്ടഞ്ചാല്‍ ദേശീയപാതയിലെ യാത്ര തടസ്സപ്പെട്ടേക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്
