കാസര്‍കോട്: അംഗഡിമുഗര്‍ സ്‌കൂളിനടുത്തു വീണ്ടും മണ്ണിടിച്ചില്‍. കുന്നിടിഞ്ഞു വീണ മണ്ണ് ജെ സി ബി ഉപയോഗിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷവും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. സ്‌കൂളിനടുത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മണ്ണിടിച്ചില്‍ വിദ്യാര്‍ത്ഥികളിലും നാട്ടുകാരിലും ഉത്കണ്ഠ ഉളവാക്കുന്നു. മണ്ണിടിച്ചില്‍ വാഹന ഗതാഗതത്തിനും ആശങ്കയായിട്ടുണ്ട്.
