കാസർകോട്: പത്തു വർഷമായി പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ താമസിച്ച് വരുന്ന കല്യാണി (70) അന്തരിച്ചു. പരേതയുടെ മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014 ഏപ്രില്‍ 11 മുതല്‍ വൃദ്ധ സദനത്തിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങുന്നതിന് ഏതെങ്കിലും ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ആരും എത്തിയില്ലെങ്കിൽ ജൂലൈ ഒന്നിന് മുനിസിപ്പൽ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 9446680206.
