കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്. വാര്‍ത്താകുറിപ്പിലൂടെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം നിയമസഭക്കകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
