‘വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം’; സിപിഎം നേതാവ് പി ജയരാജനെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു. പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചതായും വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് താനും തയ്യാറെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞദിവസം മനു തോമസ് പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു തോമസ് പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഐഎമ്മില്‍ നിന്ന് സഹായം ലഭിച്ചിരുന്നതായി മനു തോമസ് പറഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ശ്രി. പി.ജയരാജന്‍ ..
താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ’ ആളാണ് താങ്കള്‍..ഓര്‍മ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ’ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കള്‍’ സ്വന്തം’ ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്’ എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം ”
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും
വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം
ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം
എല്ലാം ജനങ്ങള്‍ അറിയട്ടെ
പാര്‍ട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ….’
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം??
സ്വാഗതം….’
(ആര്‍മിക്കാര്‍ക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല
സംവാദത്തിന്’ ഫാന്‍സുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട )

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page