എറണാകുളം: ടിവി ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു. മൂവാറ്റുപുഴ, പായിപ്ര മൈക്രോ ജംഗ്ഷനിലെ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ടി.വി സ്റ്റാന്റിനൊപ്പം കുട്ടിയുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദാരുണമായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നസിയയാണ് കുഞ്ഞിന്റെ മാതാവ്.