തെരഞ്ഞെടുപ്പ് തോല്‍വി; ഇ.പിക്കെതിരെ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം; അംഗങ്ങള്‍ തുറന്നടിച്ചത് ഇ.പിയെയും ശൈലജയേയും സാക്ഷിയാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. ഇ.പി.യുടെ ബിജെപി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണങ്ങളിലും പാളിച്ച ഉണ്ടായി-അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇ.പി ജയരാജന് പ്രത്യേക ചുമതല ഉണ്ടായിരുന്ന മണ്ഡലമാണ് കാസര്‍കോട്. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ വോട്ടുകള്‍ ചോര്‍ന്നുവെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു ജില്ലാ കമ്മിറ്റികളിലും സമാനരീതിയിലുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും നേരെ ഉയര്‍ന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page