കാസര്‍കോട്: അധ്യാപക അവാര്‍ഡ് ജേതാവ് നീലേശ്വരം കണിച്ചിറ മര്‍ക്കസിന് സമീപത്തെ അബു സ്വാലിഹ് (54)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏറക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. സിജി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. വൈകീട്ട് നാലിന് തൈക്കടപ്പുറം നടവിലെ പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും. ഭാര്യ: നസീമ. മക്കള്‍: റാസിഖ്,റിസാന റബിന്‍. മരുമകന്‍: റഹീസ്. സഹോദരങ്ങള്‍: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തലക്കണ്ടി, മുഹമ്മദ് കുഞ്ഞി, റഹ്‌മത്ത്, പരേതയായ നഫീസത്ത്.
