റിഷാദ് മാഷിന്റെ വേര്‍പാട്, മൊഗ്രാല്‍ പുത്തൂരിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന റിഷാദ് മാഷിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. കോഴിക്കോട് കക്കാട് സ്വദേശിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. അടുത്തിടെ മാഷ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു. കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു റിഷാദ് മാഷ്. പഠിപ്പിക്കുന്നതിലും പാഠ്യേതര കാര്യങ്ങളിലും സമര്‍ത്ഥന്‍. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും സല്‍സ്വഭാവവും കൊണ്ട് എല്ലാവരുടേയും മനം കവര്‍ന്ന അദ്ധ്യാപകന്‍. താന്‍ സേവനം ചെയ്യുന്ന സ്‌കൂളിന്റെ ഉന്നമനത്തിനും വിജയശതമാനത്തിനും നിരന്തരം പരിശ്രമിച്ച വ്യക്തിയായിരുന്നു. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് നൈറ്റ് ക്ലാസ്സ് സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് റിഷാദ് മാഷായിരുന്നു.രണ്ടാഴ്ച്ച മുമ്പ് നടന്ന പാരന്റ്‌സ് മീറ്റിങ്ങില്‍ രക്ഷിതാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. മാഷിന്റെ വിയോഗം സ്‌കൂളിനും വിദ്യാര്‍ഥികള്‍ക്കും തീരാ നഷ്ടമാണ് നല്‍കിയത്.
മാഷിന്റെ വിയോഗത്തില്‍ പിടിഎ പ്രസിഡണ്ട് നെഹ്‌റു കടവത്ത്, എസ്എംസി ചെയര്‍മാന്‍ മഹമ്മൂദ് ബള്ളൂര്‍, വൈ ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍, പിടിഎ വൈസ് പ്രസിഡണ്ട് കാദര്‍ കടവത്ത്, ഹെഡ്മിസ്ട്രസ് ബീന, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് രഘു, പിടിഎ, എസ്എംസി, സ്റ്റാഫ് എന്നിവരും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page