കാസര്‍കോട്: പണം പന്തയം വെച്ച് റമ്മി കളിയില്‍ ഏര്‍പ്പെട്ടിരുന്ന 7 പേരെ ബദിയടുക്ക പൊലീസ് പിടികൂടി. എട്ടുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബേള ഉള്ളോടി സ്വദേശി ഡി വിജയന്‍ (47), കൊട്ടോടി സ്വദേശി സികെ സലാം (43), ചെങ്കള സ്വദേശി അഷറഫ്(50), കണ്ണൂര്‍ പേരാല്‍ സ്വദേശി എന്‍ യതീശ (37), കാറഡുക്ക സ്വദേശി കെ രാഘവന്‍ (51), മുള്ളേരിയ അടുക്കം സ്വദേശി എംസി ശശി (58), കള്ളാര്‍ നൗഷാദ്(42) എന്നിവരാണ് പിടിയിലായത്. കളിക്കാന്‍ ഉപയോഗിച്ച 20,140 രൂപയും മുതലുകളും പൊലീസ് സ്റ്റേഷനിലെത്തിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് മാന്യയില്‍ പരിശോധനയ്ക്ക് എത്തിയത്. മാന്യ ചടേക്കാല്‍ റോഡരികില്‍ ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയ ഷെഡ്ഡിനകത്ത് ഒരുകൂട്ടം ആളുകളെ പൊലീസ് കണ്ടു. പൊലീസ് വാഹനം നിര്‍ത്തിയതോടെ ചില ആളുകള്‍ ഓടാന്‍ ശ്രമിച്ചു. ഏഴു പേരെ പിടികൂടി.
