അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ പ്രധാന പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായിരുന്നു. അന്ത്യകര്‍മ്മം മണികര്‍ണികഘട്ടില്‍ നടക്കും. മഹാരാഷ്ട്ര സോലാപൂര്‍ നിവാസിയാണ്. കുടുംബം തലമുറകളായി വാരണാസിയിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്യാണത്തില്‍ അനുശോചിച്ചു.