മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട്പടി സുനില്‍കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ പ്രകാശന്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പാലക്കാട്ട് വെച്ചാണ് പൊലീസിന്റെ പിടിയിലായത്.
ജൂണ്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു വിവാഹിതയായ യുവതി. ഈ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. അവശനിലയിലായ യുവതി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. യുവതി ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
