മലപ്പുറം: മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ 11 വര്‍ഷത്തെ കഠിന് തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് 43 വയസ്സുള്ള പിതാവിനെ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിനതടവും 25,000 രൂപ പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ അതിജീവതയ്ക്കു നല്‍കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എസ്ഐമാരായിരുന്ന എ.എം യാസിര്‍, കെ.കെ തുളസി എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
