കാസര്‍കോട്: 20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
മംഗല്‍പാടി കുബണൂരിലെ രേവതി (47)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ചന്ദ്രശേഖരനും രണ്ടു സഹോദരിമാര്‍ക്കുമെതിരെയാണ് കേസെടുത്തത്. രേവതി-ചന്ദ്രശേഖരന്‍ ദമ്പതികള്‍ക്ക് 18 വും13 വും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.