തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും. ഇന്ന് സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ സിപിഎം സമിതി അംഗം കൂടിയാണ് ഒ.ആര്‍ കേളു. യുഡിഎഫിന് വലിയ ശക്തിയുള്ള വയനാട് ജില്ലയില്‍ ഒ.ആര്‍ കേളു മന്ത്രിയാകുന്നതോടെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.
കെ. രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒ.ആര്‍ കേളുവിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള വഴിയൊരുങ്ങിയത്. കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത പട്ടികജാതി ക്ഷേമ വകുപ്പ് ഒ.ആര്‍ കേളുവിന് ലഭിക്കും. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എന്‍ വാസവനും പാര്‍ലമെന്ററി കാര്യം എം.ബി രാജേഷിനു നല്‍കാനും യോഗത്തില്‍ തീരുമാനമായി.