കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെസി സഞ്ചിത്ത് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഓട്ടോയും സ്വകാര്യ ബസും മട്ടലായി പെട്രോള്‍ പമ്പിന് മുന്‍ വശത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ചിത്തിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം കണ്ണര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പിലിക്കോട് കണ്ണങ്കൈ സ്വദേശി സുരേഷ്(44), പൊന്‍മാലം സ്വദേശി സന്തോഷ് (45) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ക്ലായിക്കോട് സ്വദേശി എം നാരായണന്റെയും പരേതയായ കെസി തങ്കമണിയുടെയും മകനാണ് സഞ്ചിത്ത്. സജിന്‍ സഹോദരനാണ്.