കാസര്‍കോട്: കുമ്പള, സീതാംഗോളി സര്‍ക്കിളില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. കുംബഡാജെ, പാവൂര്‍ ഹൗസിലെ ജനീസിസ് മൊന്തേരോ(48), ഭാര്യ വയലറ്റ് വരദ(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. കുമ്പള ഭാഗത്ത് നിന്ന് കുംബഡാജെയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്.