കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരം. ക്ലായിക്കോട് സ്വദേശി ശ്യാംജിത്ത്, പിലിക്കോട് കണ്ണങ്കൈ സ്വദേശി സുരേഷ്(44), പൊന്മാലം സ്വദേശി സന്തോഷ് (45) എന്നിവര്‍ക്കാണ് പരിക്ക്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ഒരാളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
![](https://mlozaudj56ft.i.optimole.com/w:1611/h:1080/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3142174557882238328.jpg)