വാഷിംഗ്ടണ്‍ ഡിസി: ന്യൂജേഴ്സി മിഡില്‍ സെക്സ് ഇന്ത്യന്‍ വംശജന്റെ വെടിയേറ്റ് ഇന്ത്യക്കാരി മരിച്ചു.
പഞ്ചാബ് സ്വദേശിനി ജസ്വീര് കൗര്‍ (29)ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ 20കാരി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ 19കാരന് ഗൗരവ് ഗില്ലിനെ ഇതു സംബന്ധിച്ചു പൊലീസ് അറസ്റ്റു ചെയ്തു. അന്വേഷണം തുടരുകയാണ്. 14 നായിരുന്നു സംഭവം.
