മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഎംആര്‍എല്‍ -എക്‌സലോജിക് മാസപ്പടി ഇടപാട് സംബന്ധിച്ച പരാതിയിലാണ് കോടതി ഇടപെടല്‍. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, സിഎംആര്‍എല്‍, എക്‌സാലോജിക് എന്നിവരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കാണ് ജസ്റ്റിസ് കെ.ബാബു നോട്ടിസ് അയച്ചത്. സിഎംആര്‍എല്ലില്‍നിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്‌സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി. ഇതാണ് വിജിലന്‍സ് കോടതി തള്ളിയത്. ഇതിനെതിരെ കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്.
ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്ലും കെഎസ്‌ഐഡിസിയും സമര്‍പ്പിച്ച ഹര്‍ജികളും ഹൈക്കോടതിയിലുണ്ട്.
