കാസര്‍കോട്: നാടന്‍ കൈത്തോക്കുമായി മുന്നാട് പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. വട്ടപ്പാറയിലെ സി അശോകനെയാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. മുന്നാട് സഹകരണ ആശുപത്രിക്കടുത്തുള്ള തട്ടുകടക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കൈത്തോക്ക് നിറച്ച നിലയിലായിരുന്നു.
ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയതെന്ന് പോലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനു മോന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
