കാസർകോട്: ചെറുവത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം റെയിൽവേ മേൽ പാലത്തിനടിയിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി. ചാക്കിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യങ്ങൾ തള്ളിയത്. സഭവം അറിഞ്ഞ് എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ പികെ മധു, പഞ്ചായത്ത് അംഗം മഹേഷ് വെങ്ങാട്ട് എന്നിവർ ഹരിതകർമ സേനയുടെയും നാട്ടുകാരുടെയും സഹാ യത്തോടെ നടത്തിയ പരിശോധയിൽ ചീമേനിയിലെ മോംസ് കഫെ, പെരുമാൾ ലോട്ടറി ഏജൻസി എന്നീ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ എത്തിച്ചതെന്നു കണ്ടെത്തി. തുടർന്ന് ഹെൽത്ത് ഇൻ സ്പെക്ടർ ചീമേനി പൊലീസു മായി ബന്ധപ്പെട്ട് സ്ഥാപന ഉടമ കളെ വിളിച്ചുവരുത്തി മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു. അതിഥി തൊഴിലാളിക്ക് പണം നൽകിയാണ് മാലിന്യം ഇവിടെ കൊണ്ടുവന്നിട്ടത്. സ്‌ഥാപന ഉടമകൾക്കെതിരെ തക്കതായ പിഴ ചുമത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്‌ടർ പറഞ്ഞു. മാലിന്യം കൊണ്ടുവന്ന് തള്ളു ന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃർ അറിയിച്ചു. റെയിൽവേ മേൽപ്പാലത്തിനടിയിൽ നിരവധി മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്.