കൊച്ചി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇന്നലെ രാത്രി കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യാത്രാ നുമതി ലഭിച്ചില്ല. ഇതേത്തുടർന്നു വിമാനത്താവളത്തിൽ കാത്തിരുന്ന മന്ത്രി പിന്നീട് മടങ്ങി. മന്ത്രിയോടൊപ്പം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു ഉണ്ടായിരുന്നു. കേന്ദ്രാനുമതി ലഭിക്കാതിരുന്നതിനെ തുടർന്നണ് യാത്ര മുടങ്ങിയത്. രാത്രി 9.40നുള്ള വിമാനത്തിൽ പോകാനാണ് മന്ത്രിയെത്തിയത്. എന്നാൽ, വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ചെക്-ഇൻ സമയം കഴിഞ്ഞതോടെയാണ് മന്ത്രി വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോയത്.
അതേ സമയം ആ
സമയത്തു കുവൈറ്റ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടു വരുന്നതിനും ആശു പത്രിയിലുള്ളവർക്കു മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ നടത്തിയിരുന്നു. ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തും.
