മുംബൈ: കേരള മുസ്ലിം ജമാഅത്ത് ബാന്ദ്ര ബ്രാഞ്ച് മുൻ പ്രസിഡന്റും, ജമാഅത്തിന്റെ സജീവ പ്രവർത്തകനുമായ അബ്ദുള്ള മലബാരി (70) കുവൈറ്റിൽ മരണപ്പെട്ടു. കാസർകോട് തളങ്കര സ്വദേശിയായ മലബാരി ദീർഘകാലമായി മുംബൈ ബാന്ദ്ര ഭാരത് നഗറിലാണ് താമസം. ബുധനാഴ്ചയാണ് മകളുമൊപ്പം അദ്ദേഹം കുവൈറ്റിലേക്കു പോയത്. വ്യാഴാഴ്ച അസർ നിസ്കരിക്കാൻ തയാറെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണുമരിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ മുസ്ലിം ജമാഅത്ത് ബാന്ദ്ര വൈസ് പ്രസിഡണ്ട് ആയിരുന്നു. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മൃതദേഹം മുംബൈയിൽ കൊണ്ടുവരുമെന്ന് മുംബൈയിലെ കേരള മുസ്ലിം ജമാഅത്ത് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. പരേതന് ഭാര്യയും അഞ്ചു മക്കളുമുണ്ട് .