ഭോപ്പാല്‍: ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകള്‍ക്ക് വധശിക്ഷ. മധ്യപ്രദേശിലെ രേവജില്ലയിലെ സരോജ് കോളി (50)യെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കാഞ്ച(24)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരോജ്കോളിയുടെ മകന്‍ വാല്‍മിക് കോളിയുടെ ഭാര്യയാണ് കാഞ്ചന്‍.
2022 ജുലായ് 12ന് ആണ് കേസിനാസ്പദമായ സംഭവം. മംഗോവ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആട്രൈല വില്ലേജിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ സമയത്ത് സരോജും മരുമകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് സരോജിന്റെ മകന്‍ വാല്‍മിക് കോള്‍ പുറത്തു പോയിരുന്നു. അമ്മായിയമ്മയും മരുമകളും തമ്മില്‍ വാക്കേറ്റം തുടങ്ങിയതിന് പിന്നാലെ കാഞ്ചന്‍ കത്തിയെടുത്ത് സരോജിയെ 95 തവണ കുത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
