കുട്ടനാട്: സിപിഎം വിമതര്‍ യുഡിഎഫിനെ പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് പഞ്ചായത്തംഗം ആര്‍ രാജുമോനെ തെരഞ്ഞെടുത്തു. 55 വര്‍ഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്. 4 സിപിഎം വിമത അംഗങ്ങളുടെയും 4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. സിപിഎം വിമത നേതാവ് ആര്‍ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ ആയിരുന്നു കോണ്‍ഗ്രസുമായി ചേര്‍ന്ന് സിപിഐഎം ഔദ്യോഗിക പക്ഷം പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടു വന്നത്. തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തത് വിപ്പ്കാറ്റില്‍ പറത്തിയാണെന്നും ജില്ലാ സെക്രട്ടറി മറുപടി പറയണമെന്നും തോറ്റ എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥി സജീവ് ഉതുംതറ പറഞ്ഞു. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കല്‍ സെക്രട്ടറി അഡ്വക്കേറ്റ് സലിംകുമാറും വ്യക്തമാക്കി.