ഇന്ത്യയില്‍ വീണ്ടും മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു; പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എന്‍2 വൈറസ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന. പശ്ചിമ ബംഗാളിലെ നാല് വയസ്സുള്ള കുട്ടിയിലാണ് എച്ച്9എന്‍2 വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുതര ശ്വാസകോശ രോഗങ്ങള്‍ കാരണം കുട്ടിയെ പ്രദേശിക ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ കടുത്ത പനിയും വയറു വേദനയുമുണ്ടായിരുന്നു.
പരിശോധനകള്‍ക്ക് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുട്ടിക്ക് നേരത്തെ വീട്ടിലും പരിസരത്തുമായി വളര്‍ത്തുപക്ഷികളുമായി സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, കുടുംബത്തിലോ സമീപവാസികള്‍ക്കോ ശ്വാസകോശ സംബന്ധമായ അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ മനുഷ്യരില്‍ ഇത് രണ്ടാം തവണയാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019 ലായിരുന്നു ആദ്യ സംഭവം.
എച്ച്9എന്‍2 വൈറസ് സാധാരണയായി നേരിയ രോഗത്തിന് കാരണമാകുമെങ്കിലും, കോഴിയിറച്ചിയില്‍ കാണപ്പെടുന്ന ഏറ്റവും വ്യാപകമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസുകളില്‍ ഒന്നായതിനാല്‍ മനുഷ്യര്‍ക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന കേസുകളുടെ സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റേതൊരു വൈറല്‍ അണുബാധയും പോലെ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, തലവേദനയാണ് പ്രധാന ലക്ഷണം. പേശി വേദന, ക്ഷീണം, കണ്‍ജങ്ക്റ്റിവിറ്റിസ് എന്നിവ മറ്റുലക്ഷണമാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page