കല്‍പ്പറ്റ: രണ്ടുലോക സഭാമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട താന്‍ അതില്‍ ഏത് വിടണം, ഏത് സ്വീകരിക്കണം എന്നതിനെക്കുറിച്ച് ധര്‍മ സങ്കടത്തിലാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥയൊന്നും തനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരോക്ഷമായി വിമര്‍ശിച്ചുകണ്ട്. അദ്ദേഹം പറഞ്ഞു. തന്റെ ദൈവം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളാണെന്ന് രാഹുല്‍ തുടര്‍ന്ന് പറഞ്ഞു. ആ ദൈവമേ ഇതിലേതുവേണമെന്ന് തന്നോട് തുറന്നു പറയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിന്നീട് വയനാട്ടിലെ സമ്മതിദായകര്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം അദ്ദേഹം അദ്ദേഹം പങ്കുവച്ചു. വിജയാഹ്ലാദ പ്രകടനത്തില്‍ വന്‍ ജനാവലി എത്തിയിരുന്നു.
രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി പതിനൊന്നു മണിയോടെയാണ് എടവണ്ണയിലെത്തിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. പ്രസംഗത്തിലുടനീളം രാഹുല്‍ പ്രാധാനമന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു സംസാരിച്ചത്.
