കുമ്പളയില്‍ മാലിന്യ നിക്ഷേപത്തിന് പ്രത്യേക കൂടുകളുണ്ട്; പക്ഷെ മാലിന്യം വലിച്ചെറിയുന്നത് യാത്രക്കാര്‍ കാത്തിരിക്കുന്ന ഇടങ്ങളില്‍

കാസര്‍കോട്: കുമ്പള-ബദിയടുക്ക റോഡില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. പെര്‍ള, പേരാല്‍ കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഇരുമ്പു കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുപ്പികള്‍ അതിനകത്ത് നിക്ഷേപിക്കുന്നതിന് പകരം പുറമെ വലിച്ചെറിയുന്നതാണ് പ്രശ്നം ഗുരുതരമാക്കാന്‍ ഇടയാക്കുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. കുപ്പികള്‍ നിക്ഷേപിക്കേണ്ട കൂട്ടിനകത്തേക്ക് മറ്റു മാലിന്യങ്ങളും മോശമായ പഴങ്ങളടക്കമുള്ളവയും വലിച്ചെറിയുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. സന്ധ്യ മയങ്ങിയാല്‍ സ്ഥലത്ത് കൊതുകു ശല്യം മൂലം ബസിന് കാത്തിരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു യാത്രക്കാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page