കോട്ടയം: രാജ്യത്തെ ഇതിഹാസ ഫുട്ബോള്‍ പരിശീലകനും കേരള മുന്‍ ഫുട്ബോള്‍ താരവുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ബുധനാഴ്ച രാവിലെ 7.45മണിയോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.
സന്തോഷ് ട്രോഫിക്കായി കേരളത്തിനും ഗോവക്കും വേണ്ടി കളിച്ചു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്.സി കൊച്ചിന്‍, ഡെംപോ എഫ്.സി, സാല്‍ഗോക്കര്‍ എഫ്.സി, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്ബ്, ജോസ്‌കോ എഫ്.സി എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എം വിജയനെ മികച്ച ഫുട്ബോളറാക്കിയതിന്റെ പിന്നിലും ടി.കെ ചാത്തുണ്ണിയുടെ പരിശീലനമായിരുന്നു.