എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 88 പേര്‍ ജീവനൊടുക്കി; കാരണം മാനസിക സമ്മര്‍ദ്ദമോ ?

കൊച്ചി: എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കുന്നപ്പുഴ കാര്‍ത്തികപ്പള്ളി മഹാദേവികാട് പുത്തന്‍പുരയില്‍ മധു (48) വിനെയാണ് വീട്ടുമു റ്റത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു. കുടുംബപ്രശ്ങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം കേരളത്തില്‍ മാനസിക സമ്മര്‍ദ്ദം കാരണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 ഓളം പൊലീസുകാരാണ്. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടു മ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേ ഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ മധു.
കഴിഞ്ഞ എട്ടിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ആ ത്മഹത്യചെയ്തത്. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ ജും ആലപ്പുഴ സായുധ പൊലീസ് ക്യാമ്പിലെ ഡ്രൈവറായ സുധീഷുമാണ് ജീവനൊടുക്കിയത്.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാവുന്നത്. പൊലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം അത്ര മെച്ചമല്ലെന്നാണ് പൊലീസിലെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കൂടുതലും മേലധികാരികളുടെ പീഡനവും വി ശ്രമക്കുറവും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പല ആത്മഹത്യാക്കുറിപ്പുകളും വ്യ ക്തമാക്കുന്നു. പലരും ജോലി ഉപേക്ഷിച്ചു മറ്റു മേഖല തേടി പോകുന്നുണ്ട്.
നിലവില്‍ എസ്‌ഐ ട്രെയിനിംഗിലുള്ള 20 പേര്‍ മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര്‍ ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞമാസം കാസര്‍കോട് ജില്ലയില്‍ ഒരു ഗ്രേഡ് എസ് ഐ യും എലിവിഷം കഴിച്ചു ആത്മഹത്യ ചെയ്തിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page