കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ; 11 മലയാളികൾ; മരിച്ചവരിൽ കാസർകോട് സ്വദേശിയും

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ. 11 പേർ മലയാളികൾ. ഇതില്‍ തിരിച്ചറിഞ്ഞത് കാസർകോട് ചെങ്കള സ്വദേശി രഞ്ജിത്ത് കുണ്ടടുക്ക(34)ത്തെ ആണ്. പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീറിനെയും തിരിച്ചറിഞ്ഞു. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. തീ പിടിത്തത്തിൽ മരണപ്പെട്ട 49പേരിൽ 21 പേരെയാണ് തിരിച്ചറിഞ്ഞത്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,
കേളു പൊന്മലേരി,സ്റ്റീഫിൻ എബ്രഹാം സാബു,
അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്,. റെയ്മണ്ട് മഗ്പന്തയ് ഗഹോഹ്,ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് പുലർച്ചെ നാലിന് അഗ്നിബാധയുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു . രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. മുഴുവൻ സഹായവുംനൽകുമെന്ന് അംബാസഡര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ ശ് സൈക്യ സന്ദര്‍ശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി +965505246 എന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. തൃക്കരിപ്പൂർ ഒളവറ സ്വദേശി നളിനാക്ഷന് രക്ഷപെടുന്നതിനിടെ വീണു പരിക്കേറ്റതായും വിവരമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page