മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും. കോട്ടക്കല്‍ സ്വദേശിയായ 56കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ കോടതി ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. 2018ല്‍ കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ 2020 ജനുവരി വരെ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പ്രതിയുടെ വീട്ടിലേക്ക് കുട്ടി ടിവി കാണാനും കളിക്കാനും എത്തിയിരുന്നു. ഈ സമയത്ത് മിഠായിയും മറ്റും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് 140 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
