പോണ്ടിച്ചേരി: ബാത്ത് റൂമില്‍ നിന്നു വിഷ വായു ശ്വസിച്ച രണ്ടു സ്ത്രീകളും 15 കാരിയും മരിച്ചു. പുതുച്ചേരി റഡ്ഡിപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളിലെ ശുചിമുറിയില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ചു ശെന്താമരൈ(72) വീണ ശബ്ദം കേട്ട് പാഞ്ഞെത്തിയ മകള്‍ കാമാക്ഷിയും 15 കാരിയും കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍വാസികള്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു. 500വോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. വിഷ വാതകം ശ്വസിച്ച രണ്ടുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
